School News



പുഞ്ചാവി സ്കൂളിലെ തെരഞ്ഞെടുപ്പ് പുതിയ അനുഭവമായി
        പുഞ്ചാവി:  ജി.എല്‍.പി. സ്കൂള്‍ പുഞ്ചാവിയില്‍ വെളളിയാഴ്ച നടന്ന സ്കൂള്‍ ലീഡര്‍
തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. ആവേശപൂര്‍വ്വം നടന്ന തെരഞ്ഞെടു
പ്പില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി റിഷാന സ്കൂള്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു
 
       വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരജ്ഞാനത്തോടൊപ്പം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍
അറിവു നേടാനും പ്രായോഗികമായി അതിന്റെ ഭാഗമാകാനുമാണ് ലീഡര്‍ തെരഞ്ഞടുപ്പിന്
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കളമൊരുങ്ങിയത്. വിദ്യാര്‍ത്ഥികള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥരും പോലീസുമായി വേഷമിട്ടു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കലും വോട്ടു രേഖ
പെടുത്തലും മറ്റു ഔദ്യോഗിക നടപടികളും വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി.  
      രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച തെരഞ്ഞടുപ്പ് ഒരു മണിക്കൂറിലധികം നീണ്ടു.
ഒരു മണിക്കായിരുന്നു വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന
എണ്ണലിനു ശേഷം നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി റിഷാന സ്കൂള്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതായി ഹെഡ്മാസ്‌റ്റര്‍ പ്രഖ്യാപിച്ചു. റിഷാന 33 വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി നിസാമുദ്ദീന്‍ 28 വോട്ടും നേടി. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ ഫര്‍സീന എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ത്ഥികള്‍.

No comments:

Post a Comment