നാളെ ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുകയാണ്..പരീക്ഷ നാളെയും ഉണ്ട്....മുമ്പൊക്കെ സ്കൂൾ അടക്കുന്ന ദിവസം പരീക്ഷ വെക്കാതെ ആഘോഷങ്ങൾക്കുവേണ്ടി മാറ്റി വയ്ക്കുമായിരുന്നു...ആ പതിവൊക്കെ മാറിയിരിക്കുന്നു..എങ്കിലും ആഘോഷം തീരെ ഒഴിവാക്കാൻ ഞങ്ങൾ തയ്യാറല്ല..അതിനാൽ ഇന്ന് പരീക്ഷയ്ക്കിടയിലെ സമയം പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ് കാർഡുകൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പുഞ്ചാവിയിലെ കുട്ടികൾ...(..നാളെ പുൽക്കൂടും, ക്രിസ്മസ് ട്രീയും,ക്രിസ്മസ് കേക്കും,ക്രിസ്മസ് സദ്യയും എല്ലാം ഉണ്ടാകും!) രണ്ടാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കാർഡുകൾ നോക്കൂ....
Thursday, 18 December 2014
Friday, 5 December 2014
രക്ഷാകർത്യ് ബോധവൽക്കരണവും അനുമോദനവും
Thursday, 4 December 2014
‘’ഞങ്ങൾ സാക്ഷരർ..’‘
| സ്കൂൾ ലീഡർ കുമാരി റിഷാന പ്രഖ്യാപിക്കുന്നു...‘ഞങ്ങൾ സാക്ഷരർ’ |
‘‘ ഞങ്ങൾ സാക്ഷരർ......’’ സ്കൂൾതല സാക്ഷരം പരിപാടിയിലൂടെ മുഴുവൻ കൂട്ടുകാരും വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ നിശ്ചിത നിലവാരത്തിൽ എത്തിയെന്ന സന്തോഷകരമായ കാര്യം രക്ഷിതാക്കളെ സാക്ഷി നിർത്തി സ്കൂൾ ലീഡറായ കുമാരി റിഷാന പ്രഖ്യാപിച്ചപ്പോൾ രക്ഷിതാക്കൾ ഹർഷാരവങ്ങളോടെ അത് സ്വീകരിച്ചു.ബോർഡിൽ ഒട്ടിച്ച വെള്ളക്കടലാസിൽ ഡെസ്റ്റർ കൊണ്ട് തുടച്ചപ്പോൾ ‘ഞങ്ങൾ സാക്ഷരർ’ എന്ന് തെളിഞ്ഞു വന്നത് രക്ഷിതാക്കളെ അൽഭുതപ്പെടുത്തി! ഇതു തന്നെയാണ് കുഞ്ഞുങ്ങളിൽ ഉണ്ടായ മാറ്റവുമെന്ന് സുരേഷ് മാഷ് വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ സന്തോഷം.. ഓർമ്മയിൽ എവിടെയോ മറഞ്ഞു കിടന്നിരുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിലും തെളിഞ്ഞുവന്നു,കാസർഗോഡ് ഡയറ്റ് ആസൂത്രണം ചെയ്ത ‘സാക്ഷരം‘ പരിപാടിയിലൂടെ..
Friday, 14 November 2014
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 24 പോയിന്റുകളുമായി...
സ്ഥാനത്ത്..പേരിലും പെരുമയിലും കുട്ടികളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പല വിദ്യാലയങ്ങളെക്കാളും ഉയർന്ന സ്ഥാനം നേടാൻ കഴിഞ്ഞത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്..അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്..സന്തോഷമുണ്ട്.
Saturday, 8 November 2014
ഉപജില്ലാ ശാസ്ത്രോത്സവത്തിലെ വിജയികളിൽ ഞങ്ങളുടെ കുഞ്ഞുങ്ങളും...
കാഞ്ഞങ്ങാട് പി.പി.ടി.എസ്.എ.എൽ.പി.സ്കൂളിൽ നവമ്പർ7,8 തീയ്യതികളിൽ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഗ്രേഡ് ലഭിച്ചു. പ്രവ്യ് ത്തി പരിചയ മേളയിൽ നാലിനങ്ങളിലും സാമൂഹ്യശാസ്ത്രമേളയിൽ ഒരിനത്തിലും, ശാസ്ത്രമേളയിലും ഗണിതമേളയിലും രണ്ടിനങ്ങളിൽ വീതവുമാണ് പങ്കെടുത്തത്.ഇതിൽ ബുക് ബൈന്റിങ്ങിൽ ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമത്ത് സക്കിയ ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി. സയൻസ്,സാമുഹ്യ ശാസ്ത്രം ചാർട്ടുകളിൽ ‘എ’ ഗ്രേഡൊടെ അഞ്ചാം സ്ഥാനത്തെത്താൻ കഴിഞ്ഞതും,ഗണിത മേളയിലെ ജ്യോമെട്രിക് ചാർട്ടിൽ ‘എ’ ഗ്രേഡ് നേടിയതും ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടങ്ങൾ തന്നെയാണ്..
| സയൻസ് ചാർട്ട്-റിഷാന&സുമയ്യ |
| ലഘു പരീക്ഷണം-അർജുൻ&ജിതിൻ |
| സയൻസ് ചാർട്ട്-റിഷാന&സുമയ്യ |
| ഗണിത പസിൽ-മുഹമ്മദ് സഹൽ |
| സാമൂഹ്യശാസ്ത്രം ചാർട്ട്-ഫർസീന&റുഫൈദ |
Wednesday, 5 November 2014
Tuesday, 4 November 2014
Subscribe to:
Posts (Atom)

