Friday, 19 December 2014
ഹാപ്പി ക്രിസ്മസ്...
ക്രിസ്മസ് ആശംസകളുമായി ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സിൽ എത്തിയപ്പോൾ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീടവർ അപ്പൂപ്പന്റെ പിറകെ മറ്റു ക്ലാസ്സുകളിലേക്ക് പോകാൻ തിരക്കു കൂട്ടി........ കുട്ടികൾക്ക് നൽകാൻ ക്രിസ്മസ് കേക്കുമായാണ് അപ്പൂപ്പൻ എത്തിയത്....കേക്ക് നൽകുന്നതിനുമുമ്പ് അപ്പൂപ്പന്റെ സാന്നിധ്യത്തിൽ കൂട്ടുകാർ അവർ തന്നെ തയ്യാറാക്കിയ ആശംസാ കാർഡുകൾ പരസ്പരം കൈമാറി.
ഉച്ചയ്ക്ക് സദ്യകൂടിയായപ്പോൾ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം പരീക്ഷാ ചൂടിനിടയിലും കെങ്കേമമായി.
Thursday, 18 December 2014
പരീക്ഷയ്ക്കിടയിലും ക്രിസ്മസ് ആഘോഷം...
നാളെ ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുകയാണ്..പരീക്ഷ നാളെയും ഉണ്ട്....മുമ്പൊക്കെ സ്കൂൾ അടക്കുന്ന ദിവസം പരീക്ഷ വെക്കാതെ ആഘോഷങ്ങൾക്കുവേണ്ടി മാറ്റി വയ്ക്കുമായിരുന്നു...ആ പതിവൊക്കെ മാറിയിരിക്കുന്നു..എങ്കിലും ആഘോഷം തീരെ ഒഴിവാക്കാൻ ഞങ്ങൾ തയ്യാറല്ല..അതിനാൽ ഇന്ന് പരീക്ഷയ്ക്കിടയിലെ സമയം പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ് കാർഡുകൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പുഞ്ചാവിയിലെ കുട്ടികൾ...(..നാളെ പുൽക്കൂടും, ക്രിസ്മസ് ട്രീയും,ക്രിസ്മസ് കേക്കും,ക്രിസ്മസ് സദ്യയും എല്ലാം ഉണ്ടാകും!) രണ്ടാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കാർഡുകൾ നോക്കൂ....
Friday, 5 December 2014
രക്ഷാകർത്യ് ബോധവൽക്കരണവും അനുമോദനവും
Thursday, 4 December 2014
‘’ഞങ്ങൾ സാക്ഷരർ..’‘
| സ്കൂൾ ലീഡർ കുമാരി റിഷാന പ്രഖ്യാപിക്കുന്നു...‘ഞങ്ങൾ സാക്ഷരർ’ |
‘‘ ഞങ്ങൾ സാക്ഷരർ......’’ സ്കൂൾതല സാക്ഷരം പരിപാടിയിലൂടെ മുഴുവൻ കൂട്ടുകാരും വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ നിശ്ചിത നിലവാരത്തിൽ എത്തിയെന്ന സന്തോഷകരമായ കാര്യം രക്ഷിതാക്കളെ സാക്ഷി നിർത്തി സ്കൂൾ ലീഡറായ കുമാരി റിഷാന പ്രഖ്യാപിച്ചപ്പോൾ രക്ഷിതാക്കൾ ഹർഷാരവങ്ങളോടെ അത് സ്വീകരിച്ചു.ബോർഡിൽ ഒട്ടിച്ച വെള്ളക്കടലാസിൽ ഡെസ്റ്റർ കൊണ്ട് തുടച്ചപ്പോൾ ‘ഞങ്ങൾ സാക്ഷരർ’ എന്ന് തെളിഞ്ഞു വന്നത് രക്ഷിതാക്കളെ അൽഭുതപ്പെടുത്തി! ഇതു തന്നെയാണ് കുഞ്ഞുങ്ങളിൽ ഉണ്ടായ മാറ്റവുമെന്ന് സുരേഷ് മാഷ് വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ സന്തോഷം.. ഓർമ്മയിൽ എവിടെയോ മറഞ്ഞു കിടന്നിരുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിലും തെളിഞ്ഞുവന്നു,കാസർഗോഡ് ഡയറ്റ് ആസൂത്രണം ചെയ്ത ‘സാക്ഷരം‘ പരിപാടിയിലൂടെ..
Subscribe to:
Posts (Atom)



