Wednesday, 7 January 2015

പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യം

 സ്കൂള്‍ മെട്രിക് മേള നേരെ പ്രവര്‍ത്തനങ്ങളിലേക്ക് 
      
                       തങ്ങളുടെ രക്ഷിതാക്കളുടെ മുന്നില്‍ അരിയും പയറും പണ്ടത്തെ ത്രാസില്‍ തൂക്കക്കട്ടകളുപയോഗിച്ച് തൂക്കിയെടുക്കുകയും , ലിറ്റര്‍ അളവ് പാത്രത്തില്‍
 "എന്നില്‍ എത്ര" എന്നതിന്റെ ഊഹിച്ച അളവ് കൃത്യതപ്പെടുത്തുകയും ചെയ്യുമ്പോള്‍ പലരുടെയും മുഖത്ത് അഭിമാനം .


ഞാന്‍ നേടി എന്ന തിരിച്ചറിവ് 

                       ഔദ്യോഗിക ഉദ്ഘാടനമില്ലാതെ നടത്തിയ മെട്രിക് മേള കുട്ടികളില്‍  
"എനിക്കും കഴിയും" എന്ന വിശ്വാസമുണ്ടാക്കി. കുട്ടികളുടെ പഠന നിലവാരം അറിയാന്‍ വന്ന രക്ഷിതാക്കള്‍ക്ക് സംശയം. 
        "ഇവരെന്താ കുട്ടികളെ കച്ചവടക്കാരാക്കുകയാ​ണോ?" ഇടയ്ക്ക് നടന്ന കൂടിയിരിക്കലില്‍ സംശയനിവാരണം.

                      

Thursday, 1 January 2015

മാന്യ കാഴ്ചക്കാര്‍ക്ക്,
                                    പുഞ്ചാവി സ്കൂളിന്റെ സ്നേഹം നിറഞ്ഞ നവവല്‍സര ആശംസകള്‍
2015ന്റെ വരവ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ വാര്‍ഡ് മെമ്പര്‍ ശ്രീമതി.നജ്മാ റാഫി യൂണിഫോം വിതരണ ഉദ്ഘാടനം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.ശശി അധ്യക്ഷത വഹിച്ചു.ശ്രീമതി.പി.പരമ്വരി ടീച്ചര്‍ സ്വാഗതം പറഞ്ഞു.ഉ്ചയ്ക്ക് പാല്‍ പായസ വിതരണം നവവര്‍ഷം മധുരമുള്ളതാക്കി.പിന്നീട് വര 15- കൂട്ടചിത്രരചന, ചുണ്ടൊപ്പ് 14, സുന്ദരിക്ക് പൊട്ട് തൊടല്‍, ഗോള്‍ കിക്ക് എന്നീ പരിപാടികള്‍ നടന്നു.
പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സുന്ദരിക്ക് പൊട്ട് തൊടല്‍ മല്‍സരത്തില്‍ നിന്ന്



                                     വര 15   ല്‍ നിന്ന്






                                       വര 15 തുടക്കം അഫീഫ ഇഷ്റ ഒന്നാം തരം
                                                   പുതുവര്‍ഷത്തില്‍ പുത്തനുടുപ്പ്
      സൗജന്യ യൂണിഫോം വിതരണ ഉദ്ഘാടനം ശ്രീമതി.നജ്മ റാഫി വാര്‍ഡ് മെമ്പര്‍
പി.ടി.എ പ്രസിഡന്‍റ് ശ്രീ.പി.ശശി പുതുവല്‍സര ആശംസകളുമായി.............