Wednesday, 18 March 2015
Saturday, 7 March 2015
''HAPPY BIRTH DAY TO YOU..MUBASHIRA''
Wednesday, 4 March 2015
Sunday, 1 March 2015
മുഹമ്മദ് സഫ് വാന് പഠിക്കാൻ ജനമൈത്രി പോലീസിന്റെ വക മേശയും കസേരയും..
കാഞ്ഞങ്ങാട്:പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ രണ്ടാംക്ലാസ്സുകാരൻ മുഹമ്മദ് സഫ്
വാന് ഇനിമുതൽ വീട്ടിൽനിന്ന് സ്വന്തം കസേരയിൽ ഇരുന്ന് സുഖമായി
പഠിക്കാം.കസേരമാത്രമല്ല,വെച്ചെഴുതാനും പുസ്തകങ്ങൾ അടച്ചുസൂക്ഷിക്കാനും
പറ്റിയ കൊച്ചുമേശയും ഒപ്പം ഒരു ടേബിൾലാമ്പും കൂടി സ്വന്തമായി ലഭിച്ച
സന്തോഷത്തിലാണ് സഫ് വാൻ.പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ
വിതരണംചെയ്യാൻ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ആസൂത്രണം ചെയ്ത പദ്ധതിയുടെ
ഭാഗമായാണ് സഫ് വാന്റെ കൊച്ചു വീട്ടിൽ ഈ സൌകര്യങ്ങൾ ഒരുങ്ങുന്നത്.പോലീസെന്നു
കേട്ടാൽപ്പോലും പേടിച്ചുകരയുന്ന
കുട്ടികളുടെ മുന്നിലേക്ക് ചിരിക്കുന്ന മുഖത്തോടെ സമ്മാനങ്ങളുമായി എത്തിയ
ജനമൈത്രി പോലീസിന്റെ പുതിയ മുഖം പുഞ്ചാവിയിലെ കുരുന്നുകളുടെ മനസ്സിൽ
നിന്നും ഇനി മായില്ല.കുട്ടികൾക്കൊപ്പം
അധ്യാപകരും,രക്ഷിതാക്കളും,വിദ്യാലയവികസനസമിതിയംഗങ്ങളും ഉൾപ്പെടെ നിറഞ്ഞ
സദസ്സിനെ സാക്ഷിനിർത്തി ഹോസ്ദുർഗ് സബ് ഇൻസ്പെക്റ്റർ കെ.ബിജുലാൽ പഠനമേശയുടെ
താക്കോലും, ജനമൈത്രി പോലീസ് സി.ആർ.ഒ വിശ്വേന്ദ്രൻ ടേബിൾലാമ്പുംസഫ് വാന്
കൈമാറി.മുനിസിപ്പൽ കൌൺസിലർ നജ്മ റാഫി , ബീറ്റ് ഓഫീസർ ശ്രീജ.ടി.വി,മദർ
പി.ടി.എ പ്രസിഡണ്ട് നസീമ എം.പി,സീനിയർ അസിസ്റ്റന്റ് പരമേശ്വരി.പി എന്നിവർ
ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ച
ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.നാരായണൻ സ്വാഗതവും കെ.എൻ സുരേഷ് നന്ദിയും
പറഞ്ഞു.
Monday, 26 January 2015
![]() |
| പാറിപ്പറക്കട്ടെ |
റിപ്പബ്ലിക് ദിനം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് സ്നേഹാദരങ്ങളോടെ പ്രണാമം
ശ്രീമതി.പി.പരമേശ്വരി ടീച്ചര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നു
| ||
| ആശംസകള്‍.......കുട്ടികള്‍ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നു |
Tuesday, 20 January 2015
റണ്‍ കേരള
റണ്ണിന് കടലമ്മയുടെ മടിത്തട്ടില്‍ ഒരു പതിപ്പ്.
കേരള കായിക രംഗത്ത് ചരിത്രം
കുറിക്കാന്‍ ഒരുങ്ങുന്ന റണ്‍ കേരള റണ്ണിന്റെ ഭാഗമായി നടത്തിയ
കൂട്ടയോട്ടത്തിന്റെ കാഴ്ചകളുടെ മധുരത്തിലേക്ക് ..............

റണ്ണിങ് പോയിന്റിലേക്ക്
![]() | |||||||
| ദേശീയഗെയിംസിന്റെ വിജയം എന്റെ കൂടി ഉത്തരവാദിത്തമാണ് |
![]() |
| ഫ്ലാഗ് ഓഫ്....... |
![]() | |
| റണ്‍ കേരള റണ്‍ |
![]() |
![]() |
| ഓടാന്‍ തയ്യാറായി |
![]() |
| പ്രതിജ്ഞ : സ്കൂള്‍ ലീഡര്‍ റിഷാന |
![]() |
| ഒരുക്കം |
Wednesday, 7 January 2015
പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യം
സ്കൂള്‍ മെട്രിക് മേള നേരെ പ്രവര്‍ത്തനങ്ങളിലേക്ക്
തങ്ങളുടെ രക്ഷിതാക്കളുടെ മുന്നില്‍ അരിയും പയറും പണ്ടത്തെ ത്രാസില്‍ തൂക്കക്കട്ടകളുപയോഗിച്ച് തൂക്കിയെടുക്കുകയും , ലിറ്റര്‍ അളവ് പാത്രത്തില്‍
"എന്നില്‍ എത്ര" എന്നതിന്റെ ഊഹിച്ച അളവ് കൃത്യതപ്പെടുത്തുകയും ചെയ്യുമ്പോള്‍ പലരുടെയും മുഖത്ത് അഭിമാനം .
ഞാന്‍ നേടി എന്ന തിരിച്ചറിവ്
ഔദ്യോഗിക ഉദ്ഘാടനമില്ലാതെ നടത്തിയ മെട്രിക് മേള കുട്ടികളില്‍
"എനിക്കും കഴിയും" എന്ന വിശ്വാസമുണ്ടാക്കി. കുട്ടികളുടെ പഠന നിലവാരം അറിയാന്‍ വന്ന രക്ഷിതാക്കള്‍ക്ക് സംശയം.
"ഇവരെന്താ കുട്ടികളെ കച്ചവടക്കാരാക്കുകയാണോ?" ഇടയ്ക്ക് നടന്ന കൂടിയിരിക്കലില്‍ സംശയനിവാരണം.
Subscribe to:
Posts (Atom)














