Wednesday 18 March 2015

അമ്മ അറിയാന്‍..

അമ്മ അറിയാന്‍...പരിപാടി ഇന്ന് (18.03.2015) സ്കൂളില്‍ സംഘടിപ്പിച്ചപ്പോള്‍ 60 ല്‍ അധികം രക്ഷിതാക്കള്‍ സംബന്ധിച്ചു.കൂട്ടത്തില്‍ ഒന്നുരണ്ട്  അച്ഛന്മാരും എത്തിയിരുന്നു..ട്രെയിനര്‍ 'ഷൈജു ബിരിക്കുളം'കൈകാര്യം ചെയ്ത ക്ളാസ്സ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു..











Saturday 7 March 2015

''HAPPY BIRTH DAY TO YOU..MUBASHIRA''



 On Thursday,March5, while I was teaching English in standard 1, Mubashira told me,'' Tomorrow is my birth day ...What is your birth day gift for me?'' I promised her that I wold give  her a different gift the next day...Yesterday, I gave her a small gift packet. She became very happy..All her friends said,''HAPPY BIRTH DAY TO YOU..MUBASHIRA''..Ishra,one of her friends took a photograph of that moment with my camera!  I also took photos and showed  the photos to the whole class..They became very happy...All friends asked Mubashira to open the gift packet..But She said,"I want to show this gift to my mother and I will open it from my home."(There is a lesson in their English book about Sonu's birth day gift.)


Wednesday 4 March 2015

ഞങ്ങള്‍ക്കും കിട്ടി ഒരു ലാപ് ടോപ്പും പ്രൊജക്ടറും ....നഗരസഭയ്ക്ക് നന്ദി!




 കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഞ്ചാവി സ്കൂളിന് അനുവദിച്ച പ്രൊജക്ടറിന്ടെയും ലാപ് ടോപ്പിന്ടെയും ഉല്‍ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ നജ്മ റാഫി നിര്‍വഹിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,സീനിയര്‍ അധ്യാപിക പരമേശ്വരി,സുരേഷ് മാഷ്,പി.ശശി,നസീമ എം.പി എന്നിവര്‍ സംസാരിച്ചു.






Sunday 1 March 2015

മുഹമ്മദ് സഫ് വാന് പഠിക്കാൻ ജനമൈത്രി പോലീസിന്റെ വക മേശയും കസേരയും..

കാഞ്ഞങ്ങാട്:പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ രണ്ടാംക്ലാസ്സുകാരൻ മുഹമ്മദ് സഫ് വാന് ഇനിമുതൽ വീട്ടിൽനിന്ന് സ്വന്തം കസേരയിൽ ഇരുന്ന് സുഖമായി പഠിക്കാം.കസേരമാത്രമല്ല,വെച്ചെഴുതാനും പുസ്തകങ്ങൾ അടച്ചുസൂക്ഷിക്കാനും പറ്റിയ കൊച്ചുമേശയും ഒപ്പം ഒരു ടേബിൾലാമ്പും കൂടി സ്വന്തമായി ലഭിച്ച സന്തോഷത്തിലാണ് സഫ് വാൻ.പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്യാൻ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് സഫ് വാന്റെ കൊച്ചു വീട്ടിൽ ഈ സൌകര്യങ്ങൾ ഒരുങ്ങുന്നത്.പോലീസെന്നു കേട്ടാൽ‌പ്പോലും പേടിച്ചുകരയുന്ന കുട്ടികളുടെ മുന്നിലേക്ക് ചിരിക്കുന്ന മുഖത്തോടെ സമ്മാനങ്ങളുമായി എത്തിയ ജനമൈത്രി പോലീസിന്റെ പുതിയ മുഖം പുഞ്ചാവിയിലെ കുരുന്നുകളുടെ മനസ്സിൽ നിന്നും ഇനി മായില്ല.കുട്ടികൾക്കൊപ്പം അധ്യാപകരും,രക്ഷിതാക്കളും,വിദ്യാലയവികസനസമിതിയംഗങ്ങളും ഉൾപ്പെടെ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ഹോസ്ദുർഗ് സബ് ഇൻസ്പെക്റ്റർ കെ.ബിജുലാൽ പഠനമേശയുടെ താക്കോലും, ജനമൈത്രി പോലീസ് സി.ആർ.ഒ വിശ്വേന്ദ്രൻ ടേബിൾലാമ്പുംസഫ് വാന് കൈമാറി.മുനിസിപ്പൽ കൌൺസിലർ നജ്മ റാഫി , ബീറ്റ് ഓഫീസർ ശ്രീജ.ടി.വി,മദർ പി.ടി.എ പ്രസിഡണ്ട് നസീമ എം.പി,സീനിയർ അസിസ്റ്റന്റ് പരമേശ്വരി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.നാരായണൻ സ്വാഗതവും കെ.എൻ സുരേഷ് നന്ദിയും പറഞ്ഞു.