About us

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് ഉപജില്ലയിൽ  കാഞ്ഞങ്ങാട് നഗരസഭാപരിധിയിലുള്ള പുഞ്ചാവി കടപ്പുറത്ത് 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം നവതിയോടടുക്കുകയാണ്..പരേതനായ ശ്രീ.പുഞ്ചാവി കോരൻ തന്റെ സ്ഥലത്ത് പണിതു നൽകിയ വാടകക്കെട്ടിടത്തിലാണ് വർഷങ്ങളോളം ഈ വിദ്യാലയം പ്രവർത്തിച്ചത്..ഇന്ന് സ്വന്തമായ കെട്ടിടം ഉണ്ടെങ്കിലും സ്ഥലപരിമിതി ഇപ്പോഴും ഒരു പ്രശ്നം തന്നെയാണ്..കാഞ്ഞങ്ങാട് നഗരസഭയുടെ ഫണ്ടിൽ നിന്നും നീക്കിവെച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങുന്നതിനുള്ള തീവ്രശ്രമത്തിലാണ് വിദ്യാലയവികസനസമിതിയും,പി.ടി.എ യും നാട്ടുകാരും...ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലായി 100 കുട്ടികളാണ് ഇപ്പൊൾ ഇവിടെയുള്ളത്..നാട്ടിലെ മുഴുവൻ കുട്ടികളും ഈ വിദ്യാലയത്തിൽ എത്തുകയാണെങ്കിൽ കുട്ടികളുടെ എണ്ണം ഇനിയും വർധിക്കും..ഈ വർഷം വിദ്യാലയത്തിനു സ്വന്തം വാഹനം വാങ്ങിയതോടെ ഒന്നാം തരത്തിൽ ചേർന്ന കുട്ടികളുടെ  എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട് ജനകീയക്കൂട്ടായ്മയിലൂടെ പഴയകാല പ്രതാപത്തിലേക്ക് വിദ്യാലയത്തെ നയിക്കാൻ കഴിയും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ...

No comments:

Post a Comment