Monday 26 January 2015

പാറിപ്പറക്കട്ടെ
 ഭാരതത്തിന്റെ അറുപത്തിയാറാം 
റിപ്പബ്ലിക് ദിനം

 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് സ്നേഹാദരങ്ങളോടെ പ്രണാമം
 ശ്രീമതി.പി.പരമേശ്വരി ടീച്ചര്‍   ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നു
ആശംസകള്‍.......കുട്ടികള്‍ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നു
        പുഞ്ചാവി സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ ശ്രീ.നാരായണന്‍ മാഷ് അവധിയിലായതിനാല്‍ മുതിര്‍ന്ന അധ്യാപിക ശ്രീമതി.പി.പരമേശ്വരി ടീച്ചര്‍   ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി   ; കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു മധുരവിതരണവുമുണ്ടായിരുന്നു.

Tuesday 20 January 2015

 റണ്‍ കേരള റണ്ണിന് കടലമ്മയുടെ മടിത്തട്ടില്‍ ഒരു പതിപ്പ്. 

കേരള കായിക രംഗത്ത് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന  റണ്‍ കേരള റണ്ണിന്റെ ഭാഗമായി നടത്തിയ കൂട്ടയോട്ടത്തിന്റെ കാഴ്ചകളുടെ മധുരത്തിലേക്ക് ..............
                                              ഷേയ്ഡുകളുടെ നിര്‍മ്മാണപ്പുരയില്‍.........

                   
                                                          റണ്ണിങ് പോയിന്റിലേക്ക്



ദേശീയഗെയിംസിന്റെ വിജയം എന്റെ കൂടി ഉത്തരവാദിത്തമാണ്        
ഫ്ലാഗ് ഓഫ്.......
റണ്‍ കേരള റണ്‍  


 ഓടാന്‍ തയ്യാറായി 
പ്രതിജ്ഞ  : സ്കൂള്‍ ലീഡര്‍ റിഷാന

ഒരുക്കം 

Wednesday 7 January 2015

പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യം

 സ്കൂള്‍ മെട്രിക് മേള നേരെ പ്രവര്‍ത്തനങ്ങളിലേക്ക് 
      
                       തങ്ങളുടെ രക്ഷിതാക്കളുടെ മുന്നില്‍ അരിയും പയറും പണ്ടത്തെ ത്രാസില്‍ തൂക്കക്കട്ടകളുപയോഗിച്ച് തൂക്കിയെടുക്കുകയും , ലിറ്റര്‍ അളവ് പാത്രത്തില്‍
 "എന്നില്‍ എത്ര" എന്നതിന്റെ ഊഹിച്ച അളവ് കൃത്യതപ്പെടുത്തുകയും ചെയ്യുമ്പോള്‍ പലരുടെയും മുഖത്ത് അഭിമാനം .


ഞാന്‍ നേടി എന്ന തിരിച്ചറിവ് 

                       ഔദ്യോഗിക ഉദ്ഘാടനമില്ലാതെ നടത്തിയ മെട്രിക് മേള കുട്ടികളില്‍  
"എനിക്കും കഴിയും" എന്ന വിശ്വാസമുണ്ടാക്കി. കുട്ടികളുടെ പഠന നിലവാരം അറിയാന്‍ വന്ന രക്ഷിതാക്കള്‍ക്ക് സംശയം. 
        "ഇവരെന്താ കുട്ടികളെ കച്ചവടക്കാരാക്കുകയാ​ണോ?" ഇടയ്ക്ക് നടന്ന കൂടിയിരിക്കലില്‍ സംശയനിവാരണം.

                      

Thursday 1 January 2015

മാന്യ കാഴ്ചക്കാര്‍ക്ക്,
                                    പുഞ്ചാവി സ്കൂളിന്റെ സ്നേഹം നിറഞ്ഞ നവവല്‍സര ആശംസകള്‍
2015ന്റെ വരവ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ വാര്‍ഡ് മെമ്പര്‍ ശ്രീമതി.നജ്മാ റാഫി യൂണിഫോം വിതരണ ഉദ്ഘാടനം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.ശശി അധ്യക്ഷത വഹിച്ചു.ശ്രീമതി.പി.പരമ്വരി ടീച്ചര്‍ സ്വാഗതം പറഞ്ഞു.ഉ്ചയ്ക്ക് പാല്‍ പായസ വിതരണം നവവര്‍ഷം മധുരമുള്ളതാക്കി.പിന്നീട് വര 15- കൂട്ടചിത്രരചന, ചുണ്ടൊപ്പ് 14, സുന്ദരിക്ക് പൊട്ട് തൊടല്‍, ഗോള്‍ കിക്ക് എന്നീ പരിപാടികള്‍ നടന്നു.
പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സുന്ദരിക്ക് പൊട്ട് തൊടല്‍ മല്‍സരത്തില്‍ നിന്ന്



                                     വര 15   ല്‍ നിന്ന്






                                       വര 15 തുടക്കം അഫീഫ ഇഷ്റ ഒന്നാം തരം
                                                   പുതുവര്‍ഷത്തില്‍ പുത്തനുടുപ്പ്
      സൗജന്യ യൂണിഫോം വിതരണ ഉദ്ഘാടനം ശ്രീമതി.നജ്മ റാഫി വാര്‍ഡ് മെമ്പര്‍
പി.ടി.എ പ്രസിഡന്‍റ് ശ്രീ.പി.ശശി പുതുവല്‍സര ആശംസകളുമായി.............