Saturday 2 May 2015

മെയ് 2-വിജയദിനം

മെയ് 2-വിജയദിനം‘...സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും 1മുതല്‍8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അങ്ങനെതന്നെയല്ലേ ഈ ദിനം?..റിസല്‍ട്ട് അറിയാന്‍ പേടിച്ചുപേടിച്ച് സ്കൂളിലേക്ക് പോയിരുന്ന ആ പഴയ നാളുകള്‍ ഇന്നില്ല..ഈ ദിനം എല്ലാവര്‍ക്കും വിജയദിനം തന്നെ...അതുകൊണ്ടുതന്നെ എന്റെ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഇന്ന് സ്കൂളില്‍ എത്തണമെന്ന് ഞാന്‍ മുന്‍ കൂട്ടി പറഞ്ഞിരുന്നു..സ്കൂളിനുപുറമെ ഒരാഴ്ചയായി മദ്രസയ്ക്കും അവധിയായതിനാല്‍ പല കുട്ടികളും ഉമ്മവീടുകളിലോ,ഉപ്പവീടുകളിലോ അവധി ആഘോഷിക്കാന്‍ പോയിരിക്കയാണെന്നും, ഇന്ന് എത്താന്‍ കഴിയില്ലെന്നും കുറേ രക്ഷിതാക്കള്‍ വിളിച്ചുപറഞ്ഞിരുന്നു..........മറ്റുചിലരാകട്ടെ രാവിലെ 10 മണിക്കുമുമ്പുതന്നെ മക്കളെയും കൂട്ടി സ്കൂളില്‍ എത്തുകയും ചെയ്തു...ഞാനും സുരേഷ്മാഷും ചേര്‍ന്ന് കുട്ടികളെ ഒരു മുറിയില്‍ ഇരുത്തി,ഓരോരുത്തരെക്കൊണ്ടും ഒരു കടലാസില്‍ പേരെഴുതി ഒപ്പിടുവിച്ച് ‘വിജയദിന റജിസ്ട്രേഷന്‍‘ നടത്തി...ഓരോ ക്ലാസ്സിലെയും കുട്ടികളുടെ പേരുവിളിച്ച് എല്ലാവരും അടുത്ത ക്ലാസ്സിലേക്ക് വിജയിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിജയത്തിളക്കം!..ഞങ്ങള്‍ കരുതിയിരുന്ന മിഠായി സ്കൂള്‍ലീഡര്‍ റിഷാന കൂട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്തു......കുഞ്ഞുങ്ങള്‍ ആഹ്ലാദത്തോടെ വിജയത്തിന്റെ മധുരം നുണഞ്ഞു....സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ചമുമ്പ് ആരംഭിക്കുന്ന ‘ഒരുക്കം2015‘ ക്യാമ്പില്‍ മുഴുവന്‍ കുട്ടികളും പങ്കെടുക്കണമന്ന നിര്‍ദേശം നല്‍കിയ ശേഷം വിജയദിനാഘോഷപരിപാടികള്‍ അവസാനിച്ചു!..എല്ലാവരും സന്തോഷത്തോടെ തിരിച്ച് വീടുകളിലേക്ക്.........