Wednesday 27 August 2014

പരീക്ഷയ്ക്കു മുമ്പ് എല്ലാ ക്ളാസ്സിലും ക്ളാസ്സ് പി.ടി.എ യോഗങ്ങൾ..മികച്ച പങ്കാളിത്തം

നാലാം തരത്തിലെ ക്ളാസ്സ് പി.ടി.എ യോഗത്തിൽ സുരേഷ് മാഷ് 
പാദവാർഷികപരീക്ഷ ആരംഭിക്കുകയായി..അതിനുമുമ്പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും,ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണമെന്ന് എസ്.ആർ.ജി.യോഗത്തിൽ ഞങ്ങൾ തീരുമാനിച്ചു..അതനുസരിച്ച് ഈ മാസം 20,21,26,27 തീയ്യതികളിലായി നാലു ക് ളാസ്സുകളിയും C P T A  യോഗങ്ങൾ ചേർന്നു..ശരാശരി70% പങ്കാളിത്തം ഓരോ  ക്ളാസ്സിലും ഉണ്ടായി.1,2 ക് ളാസ്സുകളിൽ അധ്യാപകരുടെ ക്ളാസ്സോടുകുടിയാണ് യോഗങ്ങൾ ആരംഭിച്ചത്.അധ്യാപികയുടെ ക്ളാസ്സും,കുട്ടികളുടെ പ്രതികരണവും കാണുവാൻ അവസരം കിട്ടിയതിൽ രക്ഷിതാക്കൾക്ക് ഏറെ സന്തോഷം..3,4 ക്ളാസ്സുകളിൽ വിവിധ വിഷയങ്ങളിൽ കുട്ടികളുടെ നിലവാരം ബോധ്യപ്പെടുത്തിക്കൊണ്ട് അധ്യാപകർ സംസാരിച്ചു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി..പരീക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് യോഗങ്ങൾ സമാപിച്ചത്..അടുത്ത ക്ളാസ്സ് പി.ടി.എ യോഗങ്ങൾ സപ്റ്റംബർ മൂന്നാം വാരത്തിൽ ചേരുമ്പോൾ കുട്ടികളുടെ സർഗാൽമക പ്രകടനങ്ങൾ കാണുവാൻ കൂടി രക്ഷിതാക്കൽക്ക് അവസരം നൽകാൻ ഇന്നു ചേർന്ന എസ്.ആർ.ജി.യോഗത്തിൽ ധാരണയായി.



Saturday 23 August 2014

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിന് പുഞ്ചാവി സ്കൂളിൽ ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം’










                                                                                            ...ഒരു   പൊതുതെരഞ്ഞെടുപ്പിന്റെ  എല്ലാവിധചിട്ടവട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം  ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചസ്കൂൾലീഡർതെരഞ്ഞെടുപ്പ്ആവേശകരമായ അനുഭവംതന്നെയായിരുന്നു..കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും..ഒപ്പം, പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ താൽ‌പ്പര്യത്തോടെ നോക്കിക്കാണുന്ന ആളുകൾക്കും....അതുകൊണ്ടുതന്നെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് അതിനെക്കാൾ ഗംഭീരമാക്കണം എന്ന് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കുന്ന സുരേഷ് മാഷിനു നിർബന്ധം...


                        .......കാലത്തിനനുസരിച്ചുള്ള മാറ്റവും വേണമല്ലോ..അതിനാൽ  ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം’ ഉപയോഗിച്ചുതന്നെയാവട്ടെ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പെന്ന് മാഷ് തീരുമാനിച്ചു.. പറ്റിയ ഒരു സോഫ്റ്റ് വെയർ നെറ്റിൽനിന്നും തപ്പിയെടുത്ത് ഡൌൺലോഡ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തി.തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി..നാമനിർദേശപത്രികാ സമർപ്പണവും,സൂക്ഷ്മപരിശോധനയും എല്ലാം കഴിഞ്ഞപ്പോൾ മത്സരരംഗത്ത് നാലു സ്ഥാനാർഥികൾ!..
         ..........സ്ഥാനാർഥികൾക്ക് ചിഹ്നം നൽകുവാനാണ് ആദ്യം ആലോചിച്ചത്.പിന്നീട് അതു വേണ്ടെന്നുവെച്ചു.   വോട്ടർമാരായ കുട്ടികൾക്ക് ചിരപരിചിതരായ  പ്രിയപ്പെട്ട കൂട്ടുകാർ സ്ഥാനാർഥികളായി മുന്നിൽ നിൽക്കുമ്പോൾ പിന്നെന്തിനു വെറൊരു ചിഹ്നം?പേരിനോടൊപ്പം അവരുടെ ഫോട്ടോ കൂടി ചേർത്താൽ പോരെ?..ഒടുവിൽ സ്ഥാനാർഥികളുമായി ചർച്ചചെയ്ത് അങ്ങനെതന്നെ തീരുമാനിച്ചു...    അവർ ഓരോ    ക്ളാസ്സിലും കയറിച്ചെന്ന് സ്വയം പരിചയപ്പെടുത്തി..“ഞാനാണു നിങ്ങളുടെ സ്ഥാനാർഥി,എനിക്ക് വോട്ട് ചെയ്യാൻ എന്റെ  പേരും ഫോട്ടോയും നോക്കി അതിനു നേരെ ക്ളിക് ചെയ്യൂ”..കാര്യം ശരിക്കു മനസ്സിലാകാത്ത ഒന്നാം ക് ളാസ്സുകാരെ കമ്പ്യുട്ടർ റൂമിൽ കൊണ്ടുപോയി മൌസ് ക്ളിക് ചെയ്യുന്നവിധം പരിചയപ്പെടുത്തി...




                ..എല്ലാവരും തെരഞ്ഞെടുപ്പിനു സജ്ജരായി.. നാളെ(22.08.14)യാണു തെരഞ്ഞെടുപ്പ്..അപ്പോഴാണ് സുരേഷ്മാഷിന് ഒരു സംശയം തോന്നിയത്..സമയത്ത് കറണ്ടില്ലാതായാൽ കമ്പ്യൂട്ടർ പ്രവർത്തിക്കില്ലല്ലോ..പിന്നെങ്ങനെ വോട്ടു ചെയും? മാഷ് തന്നെ പരിഹാരവും കണ്ടു..സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം എല്ലാ കുട്ടികൾക്കും നൽകാനായി ബാലറ്റ് പേപ്പർ അച്ചടിച്ചു! ബാലറ്റ്ബോക്സും തയ്യാറാക്കി...കറണ്ട് പോയാൽ പഴയ രീതിയിൽ ബാലറ്റ് പേപ്പർ നൽകി തെരഞ്ഞെടുപ്പ്! കറണ്ട് ഉണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ്!!..എന്തായാലും ഇലക് ഷൻ  നടക്കും...‘തെരഞ്ഞെടുപ്പ് കമ്മീഷണർ’ പ്രഖ്യാപിച്ചു!
  .  .....അങ്ങനെ ആ ദിവസം വന്നെത്തി..രാവിലെതന്നെ വായനാമുറി പോളിംഗ് ബൂത്തായി മാറ്റി..പോളിംഗ് ഉദ്യോഗസ്ഥന്മാർക്ക് പരിശീലനവും നൽകി...കറണ്ട് പോകുമോയെന്ന ഭയത്താൽ ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 11.10 നു തന്നെ ആരംഭിച്ചു.. ഒ ന്നാം ക് ളാസ്സുമുതലുള്ള കുട്ടികൾ വരിവരിയായി വന്നു..ബൂത്തിനകത്ത് ഓരോരുത്തരായി കയറി...ഉദ്യോഗസ്ഥർ ലിസ്റ്റ് നോക്കി പേരു വിളിച്ചു..ചൂണ്ടുവിരലിൽ മഷിപുരട്ടി..കണ്ട്രോൾ യൂനിറ്റിനടുത്തിരുന്ന പോളിംഗ് ഓഫീസർ ‘എന്റർ കീ’ അമർത്തി..‘പീപ്’ ശബ്ദം മുഴങ്ങി..ബാലറ്റ് യൂനിറ്റ് വോട്ടിംഗിനു റെഡിയായി.  ഇഷ്ടപ്പെട്ട സ്ഥാനാർഥിയുടെ ഫോട്ടോയും പേരു നോക്കി വോട്ടർമാർ മൌസ് ക് ളിക് ചെയ്തതോടെ അവരുടെ വോട്ട് യന്ത്രത്തിനകത്തായി!...                                                                                        ..











                                                                                                                                     തെരഞ്ഞെടുപ്പ്  നടപടിക്രമങ്ങൾ              പരിശോധിക്കാൻ കേന്ദ്രനിരീക്ഷകനായിപ്രധാനാധ്യാപകനും ബൂത്തിലെത്തി..വോട്ടർമാർക്ക് വേണ്ട സഹായങ്ങളുമായമറ്റ് അധ്യാപികമാരും രംഗത്തുണ്ടായിരുന്നു..ക്യ് ത്യം 12.40 നു തന്നെ വോട്ടെടുപ്പ് അവസാനിച്ചു..                                                                                                                                                                                                                                                                                                                                                                              

                                                                                                                                                                 


.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       പിന്നിട് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും മുമ്പിൽ വെച്ച് ഒറ്റ ക് ളിക്കിലൂടെ ഫലപ്രഖ്യാപനം..ഓരോ സ്ഥാ നാർഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം സ്ക്രീനിൽ തെളിഞ്ഞു! തൊട്ടടുത്ത കൂട്ടുകാരനെക്കാൾ  5 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നാലാം ക് ളാസ്സിലെ റിഷാന സ്കൂൾ ലീഡറായി  തെരഞ്ഞെടുക്കപ്പെട്ടു...                                                                                                                                                                       വോട്ടെണ്ണൽ    കേന്ദ്രത്തിനുപുറത്ത് ആകാംഷയോടെ കാത്തിരുന്നവർ ആഹ് ളാദാരവങ്ങൾ മുഴക്കി... ചൂണ്ടുവിരലിൽ ആദ്യമായി പുരണ്ട മഷി മായാതിരിക്കാൻ വിരൽനിവർത്തിപ്പിടിച്ചു നിക്കുകയായിരുന്നു അപ്പോഴും ഒന്നാം ക്ളാസ്സിലെ ‘ജനങ്ങൾ’!                                                                        
സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട റിഷാന

Wednesday 20 August 2014

“അറിഞ്ഞിടുമ്പോളറിയാം,നമ്മൾക്കറിയാനൊത്തിരി ബാക്കി.......”

...രണ്ടാം ക് ളാസ്സിലെ ‘പടർന്നു പടർന്ന്’ എന്ന പാഠത്തിലെ ഒരു പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞാനും എന്റെ കുട്ടികളും സ്കൂൾ പരിസരത്ത് ഒന്നു ചുറ്റിക്കറങ്ങി..‘പ്രക്യ് തി നടത്തം’എന്നു പ റയാം,അല്ലേ? ചുറ്റുപാടുമുള്ള സസ്യങ്ങൾ നിരീക്ഷിച്ച് പ്രത്യേകതകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം...പലതരത്തിലുള്ളവ ഞങ്ങൾ കണ്ടു....വലിയ മരങ്ങൾ,ചെറുചെടികൾ,നിലത്തുകൂടി പടരുന്നവ,താങ്ങുകളിൽ പിടിച്ചു കയറുന്നവ എന്നിങ്ങനെ വൈവിധ്യമാർന്ന സസ്യങ്ങൾ ..പക്ഷെ പലതിന്റെയും പേരുകൾ അറിയില്ല..തൽക്കാലം കാട്,വള്ളി,പുല്ല്,മരം എന്നൊക്കെ പറഞ്ഞെങ്കിലും കുഞ്ഞുങ്ങൾക്ക് ത്യ് പ്തിയായില്ല,അവർക്ക് പേരുതന്നെ അറിയണം!ഞാൻ എന്തു ചെയ്യും? നാട്ടിലുള്ള ചിലരൊടൊക്കെ ചോദിച്ചു..അവരുടെ കാര്യവും ഇതുപോലെയൊക്കെത്തന്നെ....അന്വേഷണം തുടരാം....ഏതായാലും കുട്ടികൾക്ക് വേണ്ടകാര്യം ഈ നടത്തത്തിലൂടെ അവർക്കു ലഭിച്ചു...നമുക്കു ചുറ്റുമുള്ള എല്ലാ സസ്യങ്ങളും മരം പോലെ വളരുന്നവയല്ല..ചിലവ ചെറിയ ചെടികളാണ്,മറ്റുചിലവ പടരുന്നവയാണ്,താങ്ങുകളിൽ പിടിച്ചുകയറാൻ സഹായിക്കുന്ന ‘സ്പ്രിങ്ങ്


 ഉള്ള ചെടികളും ഉണ്ട്!...മത്തനെപ്പോലെ പടർന്നു പടർന്നു വളരുന്ന ഒരുപാടൊരുപാടുസസ്യങ്ങൾ നമുക്കു ചുറ്റും ഉണ്ടെന്ന് കണ്ടു ബോധ്യപ്പെട്ടപ്പോൾ അക്കാര്യം കുട്ടികളുടെ മനസ്സിൽ ഉറച്ചിട്ടുണ്ടാകും,തീർച്ച...പിന്നീട് ഇക്കാര്യം നോട്ടുബുക്കിൽ വ്യക്തിഗതമായി രേഖപ്പെടുത്തുകയും,കൂട്ടുകാരുമായി ചർച്ച ചെയ്ത് കൂട്ടിച്ചേർത്ത്,തെറ്റുതിരുത്തി എഴുതുകയുംകൂടിയായപ്പോൾ  സംഗതി ഒ..കെ!














Friday 15 August 2014

സ്വാതന്ത്ര്യദിനാഘോഷം മധുരിക്കുന്ന ഓർമ്മയായി..

  മുനിസിപ്പല്‍ കൗണ്‍സിലര്‍ ദേശീയപതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

 
 ഭാരതത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ‘ജവഹർലാൽ നെഹ്റു‘വിനെയും ‘ഭഗത് സിങ്ങിനെ‘യും സാക്ഷിനിർത്തി പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ  മുനിസിപ്പൽ കൌൺസിലർ നജ്മ  റാഫി ദേശീയ        പതാകയുയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.



 തൂവെള്ളവസ്ത്രത്തിൽ റോസാപ്പൂവും,തലയിൽ ഖദർതൊപ്പിയും,കയ്യിൽ ദേശീയപതാകയുമായി ചെറു പുഞ്ചിരിയോടെ പ്രഥമപ്രധാനമന്ത്രിയുടെ വേഷമണിഞ്ഞെത്തിയ നാലാം ക് ളാസ്സിലെ നിസാമുദ്ദീനും, തലപ്പാവണിഞ്ഞ് ഗൌരവത്തോടെ ഭഗത് സിങ്ങിന്റെ വേഷത്തിലെത്തിയ ആഷിക്കും പതാകയുയർത്തൽ ചടങ്ങിലെ താരങ്ങളായി.

പ്രധാനാധ്യാപകൻ കെ.നാരായണൻ,പി.ടി.എ പ്രസിഡണ്ട് പി.ശശി,മദർ പി.ടി.എ പ്രസിദണ്ട് എം.പി.നസീമ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിലെ100 കുട്ടികൾക്കും മുനിസിപ്പൽ കൌൺസിലർ  കൊച്ചു ദേശീയപതാകകൾ നൽകിയതോടെ  പതാകകൾ വീശി കുട്ടികൾ ഒരേ ശബ്ദത്തിൽ  ആവേശത്തോടെ വിളിച്ചു,“ഭാരത് മാതാ കീ ജെയ്..”  






 മുദ്രാവാക്യം വിളികളുമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നുള്ള ജാഥ ശബരി ക്ളബ് പരിസരത്ത് എത്തുമ്പോഴേക്കും മിഠായികളുമായി ക്ളബ് പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 



 സദ്ദാം മുക്ക് ചാമ്പ്യൻസ് ക് ളബ്ബിലെ ചെറുപ്പക്കാർ പായസവിതരണം നടത്തിക്കൊണ്ടായിരുന്നു ജാഥയ്ക്ക് സ്വീകരണം നൽകിയത്.അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ അങ്കണവാടി ടീച്ചറും,ആയയും മധുരം നൽകിക്കൊണ്ട് കുഞ്ഞുങ്ങളെ സ്വീകരിച്ചു.10 മണിക്ക് ആരംഭിച്ച റാലി സ്കൂളിൽ തിരിച്ചെത്തുമ്പോഴേക്കും സമയം 11.30 കഴിഞ്ഞു..






അൽ‌പ്പസമയത്തെ വിശ്രമത്തിനുശേഷം 
ആരംഭിച്ച പൊതുയോഗം മദർ പി.ടി.എ 
പ്രസിഡണ്ട് നസീമ.എം.പി ഉൽഘാടനം 
ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ശശി 
അധ്യക്ഷത വഹിച്ചു.കെ.എൻ.സുരേഷ് 
സ്വാഗതവും പ്രമീള നന്ദിയും 
പറഞ്ഞു.പ്രധാനാധ്യാപകൻ 
കെ.നാരായാണൻ,സീനിയർ അസിസ്റ്റന്റ് 
പരമേശ്വരി,വിദ്യാർഥികളായ 
അർജുൻ,രഘുനന്ദ്,നജാ ഫാത്തിമ എന്നിവർ
 ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് 
വിവിധ ക് ളാസ്സുകളിലെ കുട്ടികൾ 
ദേശഭക്തിഗാനങ്ങൾ ആലപിച്ചു.പി.ടി.എ 
യുടെ വക പായസവിതരണം
കൂടിയായതോടെ സ്വാതന്ത്ര്യദിനാഘോഷം 
മധുരിക്കുന്ന ഓർമ്മയായി.