Thursday, 1 January 2015

മാന്യ കാഴ്ചക്കാര്‍ക്ക്,
                                    പുഞ്ചാവി സ്കൂളിന്റെ സ്നേഹം നിറഞ്ഞ നവവല്‍സര ആശംസകള്‍
2015ന്റെ വരവ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ വാര്‍ഡ് മെമ്പര്‍ ശ്രീമതി.നജ്മാ റാഫി യൂണിഫോം വിതരണ ഉദ്ഘാടനം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.ശശി അധ്യക്ഷത വഹിച്ചു.ശ്രീമതി.പി.പരമേശ്വരി ടീച്ചര്‍ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് പാല്‍ പായസ വിതരണം നവവര്‍ഷം മധുരമുള്ളതാക്കി.പിന്നീട് വര 15- കൂട്ടചിത്രരചന, ചുണ്ടൊപ്പ് 14, സുന്ദരിക്ക് പൊട്ട് തൊടല്‍, ഗോള്‍ കിക്ക് എന്നീ പരിപാടികള്‍ നടന്നു.
പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സുന്ദരിക്ക് പൊട്ട് തൊടല്‍ മല്‍സരത്തില്‍ നിന്ന്



                                     വര 15   ല്‍ നിന്ന്






                                       വര 15 തുടക്കം അഫീഫ ഇഷ്റ ഒന്നാം തരം
                                                   പുതുവര്‍ഷത്തില്‍ പുത്തനുടുപ്പ്
      സൗജന്യ യൂണിഫോം വിതരണ ഉദ്ഘാടനം ശ്രീമതി.നജ്മ റാഫി വാര്‍ഡ് മെമ്പര്‍
പി.ടി.എ പ്രസിഡന്‍റ് ശ്രീ.പി.ശശി പുതുവല്‍സര ആശംസകളുമായി.............

Friday, 19 December 2014

ഹാപ്പി ക്രിസ്മസ്...


ക്രിസ്മസ് ആശംസകളുമായി ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സിൽ എത്തിയപ്പോൾ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീടവർ അപ്പൂപ്പന്റെ പിറകെ മറ്റു ക്ലാസ്സുകളിലേക്ക് പോകാൻ തിരക്കു കൂട്ടി........                               കുട്ടികൾക്ക് നൽകാൻ ക്രിസ്മസ് കേക്കുമായാണ് അപ്പൂപ്പൻ എത്തിയത്....കേക്ക് നൽകുന്നതിനുമുമ്പ് അപ്പൂപ്പന്റെ സാന്നിധ്യത്തിൽ കൂട്ടുകാർ അവർ തന്നെ തയ്യാറാക്കിയ ആശംസാ കാർഡുകൾ പരസ്പരം കൈമാറി.







 ഉച്ചയ്ക്ക് സദ്യകൂടിയായപ്പോൾ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം പരീക്ഷാ ചൂടിനിടയിലും കെങ്കേമമായി.