.......കാലത്തിനനുസരിച്ചുള്ള മാറ്റവും വേണമല്ലോ..അതിനാൽ ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം’ ഉപയോഗിച്ചുതന്നെയാവട്ടെ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പെന്ന് മാഷ് തീരുമാനിച്ചു.. പറ്റിയ ഒരു സോഫ്റ്റ് വെയർ നെറ്റിൽനിന്നും തപ്പിയെടുത്ത് ഡൌൺലോഡ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തി.തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി..നാമനിർദേശപത്രികാ സമർപ്പണവും,സൂക്ഷ്മപരിശോധനയും എല്ലാം കഴിഞ്ഞപ്പോൾ മത്സരരംഗത്ത് നാലു സ്ഥാനാർഥികൾ!..
..എല്ലാവരും തെരഞ്ഞെടുപ്പിനു സജ്ജരായി.. നാളെ(22.08.14)യാണു തെരഞ്ഞെടുപ്പ്..അപ്പോഴാണ് സുരേഷ്മാഷിന് ഒരു സംശയം തോന്നിയത്..സമയത്ത് കറണ്ടില്ലാതായാൽ കമ്പ്യൂട്ടർ പ്രവർത്തിക്കില്ലല്ലോ..പിന്നെങ്ങനെ വോട്ടു ചെയും? മാഷ് തന്നെ പരിഹാരവും കണ്ടു..സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം എല്ലാ കുട്ടികൾക്കും നൽകാനായി ബാലറ്റ് പേപ്പർ അച്ചടിച്ചു! ബാലറ്റ്ബോക്സും തയ്യാറാക്കി...കറണ്ട് പോയാൽ പഴയ രീതിയിൽ ബാലറ്റ് പേപ്പർ നൽകി തെരഞ്ഞെടുപ്പ്! കറണ്ട് ഉണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ്!!..എന്തായാലും ഇലക് ഷൻ നടക്കും...‘തെരഞ്ഞെടുപ്പ് കമ്മീഷണർ’ പ്രഖ്യാപിച്ചു!
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിശോധിക്കാൻ കേന്ദ്രനിരീക്ഷകനായിപ്രധാനാധ്യാപകനും ബൂത്തിലെത്തി..വോട്ടർമാർക്ക് വേണ്ട സഹായങ്ങളുമായമറ്റ് അധ്യാപികമാരും രംഗത്തുണ്ടായിരുന്നു..ക്യ് ത്യം 12.40 നു തന്നെ വോട്ടെടുപ്പ് അവസാനിച്ചു..
സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട റിഷാന |
No comments:
Post a Comment