Thursday 4 September 2014

അധ്യാപകദിനത്തിൽ കുഞ്ഞുങ്ങൾക്ക് സമ്മാനമായി ‘സ്കൂൾബസ് ’

ബസ്സിന്റെ താക്കോൽ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു
1927 ഒക്ടോബർ31 തൊട്ട് പുഞ്ചാവിയിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾപകർന്നു നൽകിയ  ഗുരുശ്രേഷ്ഠർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ഈ വർഷത്തെ അധ്യാപകദിനത്തിൽ ഞങ്ങൾ,പുഞ്ചാവിയിലെഅധ്യാപകരും,രക്ഷിതാക്കളും,പൂർവ വിദ്യാർഥികളും,നാട്ടുകാരും ഒരു പ്രതിജ്ഞയെടുക്കട്ടെ.....ഈ വിദ്യാലയം പൂട്ടിപ്പോകാൻ ഞങ്ങൾ അനുവദിക്കില്ല.......വിദ്യാലയത്തെ നിലനിർത്തണമെങ്കിൽ ഈ നാട്ടിലെ മുഴുവൻ കുട്ടികളും ഇവിടെത്തന്നെ ചേർന്നുപഠിക്കണമെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു....അതിനാവശ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ ഒത്തൊരുമിച്ച് പരിശ്രമിക്കുകയാണ്.......
പി.ടി.എ പ്രസിഡണ്ട് ശശിയും,ഡ്രൈവർ അനീഷും

 ഇതാ,ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ബഹു:കാഞ്ഞങ്ങാട് എം.എൽ.എ ശ്രീ.ഇ.ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കുൾബസ് ഈ അധ്യാപകദിനത്തിൽ സ്കൂളിന്റെ തിരുമുറ്റത്ത് എത്തും.


 ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പുഞ്ചാവിയിലെ കുഞ്ഞുങ്ങൾ ഈ ബസ്സിലായിരിക്കും സ്കൂളിലെത്തുക!..........അടുത്തവർഷം മുതൽ നാട്ടിലെ മുഴുവൻ കുട്ടികളും ഈ ബസ്സിൽത്തന്നെ കയറും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.......അതിനായിരിക്കും ഇനി ഞങ്ങളുടെ പരിശ്രമം....അതുവഴി പുഞ്ചാവി സ്കൂൾ എന്നെന്നും നിലനിൽക്കും...ഒപ്പം മഹാരഥന്മാരായ പൂർവാധ്യാപകരുടെ സ്മരണയും............എല്ലാവർക്കും അധ്യാപകദിനാശംസ കൾ!ഒപ്പം ഓണാശംസയും!!
കണ്ണൂരിൽനിന്നും പുഞ്ചാവിയിലേക്ക്...

ആദ്യ യാത്രികൻ..

No comments:

Post a Comment