Saturday, 27 September 2014
Thursday, 25 September 2014
ഇഷ്റയുടെ ഇംഗ്ളീഷ് പുസ്തകത്തിൽനിന്ന്....
Wednesday, 24 September 2014
Tuesday, 23 September 2014
സ്കൂൾ ശാസ്ത്രമേള സ്വർണ്ണക്കപ്പ് നിർമ്മിക്കുന്നതിനായി പുഞ്ചാവി സ്കൂളിലെ കുട്ടികളുടെ വക 98 രൂപ.....
Monday, 22 September 2014
രണ്ടാം തരത്തിലെ ഈ ഗണിതപ്രശ്നം നോക്കൂ.......എന്താണ് കുട്ടികളുടെ പ്രശ്നം?
ഈ പ്രശ്നം വളരെ ലളിതമാണെന്നാണ് ഞാൻ കരുതിയത്..അതുകൊണ്ടുതന്നെ എന്റെ രണ്ടാം ക്ളാസ്സിലെ കൂട്ടുകാർ പെട്ടെന്നുതന്നെ ഉത്തരത്തിൽ എത്തുമെന്നും ഞാൻ പ്രതീക്ഷിച്ചു..എന്നാൽ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി മിക്ക കുട്ടികളും ആദ്യഘട്ടത്തിൽ ശരിയുത്തരത്തിൽ എത്തിയില്ല..എന്റെ തലത്തിലല്ലല്ലോ കുഞ്ഞുങ്ങൾ! പിന്നീട്, സാധനസംയുക്തമായി വീണ്ടും പ്രശ്നം അവതരിപ്പിച്ചപ്പോഴാണ് പലരും ശരിയാക്കിയത്..(ഒപ്പം എന്റേതായ ഭാഷയിൽ പ്രശ്നം വിശദീകരിക്കുകയും ചെയ്യേണ്ടിവന്നു.) അപ്പോഴും കാര്യം പിടികിട്ടാത്ത ചിലർ ഉത്തരം കിട്ടാതെ വിഷമിക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ ഞാനും വിഷമിച്ചുപോയി.......കാണുമ്പോൾ വളരെ ലളിതമെന്ന് നമുക്കു തോന്നുന്ന പലതും കുട്ടികളെ സംബന്ധിച്ചിടത്തോളം, അത്ര ലളി തമാകണമെന്നില്ല..അല്ലേ?... (സാധനസംയുക്തമായി പ്രശ്നാവതരണത്തിനും,നിർധാരണത്തിനും ഞാൻ സ്വീകരിച്ച വഴികൾ..ഇതാ,ഈ ഫോട്ടോകൾ സ്വയം സംസാരിക്കും..കണ്ടോളൂ.....ഇതിനെക്കുറിച്ച് എന്താ അഭിപ്രായം?)
.
Friday, 19 September 2014
Wednesday, 17 September 2014
ഓസോൺ ദിനത്തിൽ സ്കൂൾമുറ്റത്ത് വർണച്ചെടികൾ നട്ട് ‘സാക്ഷരം’പരിപാടിയിലെ കുഞ്ഞുങ്ങൾ .....
പുഞ്ചാവി: ഭൂമിയുടെ രക്ഷാകവചമായ ‘ഓസോൺകുട’യെ സംരക്ഷിക്കാനുള്ള അനേകം പ്രവർത്തനങ്ങളിലൊന്ന് മരം നട്ടുപിടിപ്പിക്കുകതന്നെയാണെന്ന തിരിച്ചറിവാണ് ഇക്കഴിഞ്ഞ ഓസോൺദിനത്തിൽ സ്കൂൾമുറ്റത്ത് മനോഹരമായ തോട്ടം നിർമ്മിക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിച്ചത്..‘സാക്ഷരം’പരിപാടിയുടെ ഭാഗമായി,ആവേശത്തോടെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന പുഞ്ചാവി സ്കൂളിലെ കുഞ്ഞുങ്ങളാണ് തങ്ങളുടെ പുതിയ കൂട്ടായ്മയുടെ പേരിൽ സ്കൂൾമുറ്റത്ത് വർണ്ണച്ചെടികൾ നട്ട് തോട്ടം മോടിപിടിപ്പിച്ചത്.അക്ഷരങ്ങളും ചിഹ്നങ്ങളും ഉറക്കുന്ന കാര്യത്തിൽ അൽപ്പം പിന്നിലാണെങ്കിലും പാരിസ്ഥിതിക അവബോധത്തിന്റെ കാര്യത്തിൽ തങ്ങൾ ഒരുപടികൂടി മുന്നിലാണെന്ന് ഈ പ്രവ്യ് ത്തിയിലൂടെ കുരുന്നുകൾ തെളിയിച്ചു..ഓണാവധിക്കും,പരീക്ഷകൾക്കും ശേഷം ‘സാക്ഷരം’ ക് ളാസ്സുകളുടെ അടുത്തഘട്ടം ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ കുട്ടികൾ;നന്നായി പഠിച്ച് മറ്റുകൂട്ടു കാർക്കൊപ്പമെത്താൻ.. ‘സാക്ഷരം’ പരിപാടിയുടെ മുഖ്യചുമതല വഹിക്കുന്ന സുരേഷ് മാഷുടെ നേത്യ് ത്വത്തിലാണ് തോട്ടം ഒരുക്കുന്നതിനാവശ്യമായ ചെടികൾ സംഘടിപ്പിച്ചത്..പ്രധാനാധ്യാപകൻ കെ.നാരായണൻ, അധ്യാപകരായ അഹമ്മദ് അമീൻ,പരമേശ്വരി,പ്രമീള എന്നിവരും പരിപാടിയിൽ പങ്കാളികളായി.
Subscribe to:
Posts (Atom)



