ഒന്നാംതരത്തിലെ ഇഷ്റ നന്നായി സംസാരിക്കും...നന്നായി എഴുതും.. ...നന്നായി വരക്കും..... നന്നായി പഠിക്കും. ഇംഗ്ളീഷ് പാഠപുസ്തകത്തിലെ ചിത്രങ്ങൾ നോക്കി നോട്ട് പുസ്തകത്തിൽ മനോഹരമായി വരയ്ക്കാനും അവൾക്കറിയാം..മാഷ്, ബോർഡിൽ വരച്ച ചിത്രങ്ങൾ അതിനെക്കാൾ ഭംഗിയായി അവൾ തന്റെ നോട്ട്പുസ്തകത്തിൽ വരയ്ക്കും..വാക്കുകളും ചെറു വാക്യങ്ങളും നോക്കി എഴുതും..കേവലമായ ‘ഗ്രാഫിക് റൈറ്റിങ്ങിൽ’ ഒതുങ്ങുന്നതല്ല അവളുടെ എഴുത്ത്..ഒരിക്കൽ പറഞ്ഞുകൊടുത്താൽത്തന്നെ അവൾക്ക് കാര്യങ്ങൾ മനസ്സിലാകും..തെറ്റുകൂടാതെ ഇംഗ്ളീഷ് വായിക്കാനും എഴുതാനും അവൾക്കാകും..കൂട്ടുകാരെ സഹായിക്കാനും,മാഷ് ക്ളാസ്സിലില്ലെങ്കിൽ ടീച്ചറുടെ റോൾ എടുക്കാനും ഇഷ്റ റെഡി! ഇതാ,അവളുടെ ഇംഗ് ളീഷ് നോട്ടുബുക്കിലെ ഏതാനും പേജുകൾ നോക്കൂ...
No comments:
Post a Comment