Monday, 1 June 2015

പ്രവേശനോത്സവം ഉല്‍ഘാടനം മണ്ണെഴുത്തിലൂടെ...

പുഞ്ചാവി: ഒന്നാം ക്ലാസ്സില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത തപസ്യയെ മണല്‍ബോര്‍ഡില്‍ ‘അമ്മ‘ എന്നെഴുതിച്ചുകൊണ്ട് മുനിസിപ്പല്‍ കൌണ്‍സിലര്‍ നജ്മ റാഫി പുഞ്ചാവി ഗവ:എല്‍.പി.സ്കൂള്‍ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു. എഴുതിയ ഉടനെ ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ മണല്‍ താഴേക്ക് വീഴുകയും ബോര്‍ഡില്‍‘ പ്രവേശനോത്സവം‘ എന്ന് മണ്ണില്‍ എഴുതിയത് തെളിഞ്ഞുവരികയും ചെയ്തത് കുട്ടികളിലും രക്ഷിതാക്കളിലും കൌതുകമുണര്‍ത്തി.അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ പ്രാധാന്യം മുഴുവന്‍ ആളുകളെയും ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഇത് ആസൂത്രണം ചെയ്ത സുരേഷ് മാഷ് സൂചിപ്പിച്ചു..പി.ടി.എ പ്രസിഡണ്ട് പി.ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സൌജന്യ യൂണിഫോം വിതരണത്തിന്റെ ഉല്‍ഘാടനവും നജ്മ റാഫി നിര്‍വഹിച്ചു.വിദ്യാലയവികസനസമിതി വൈസ് ചെയര്‍മാന്‍ കെ.ദാമോദരന്‍ ഒന്നാം ക്ലാസ്സുകാര്‍ക്ക് ബാഗ് വിതരണം ചെയ്തു.പുഞ്ചാവി ശബരി ക്ലബ്ബിന്റെ വകയായുള്ള പഠനോപകരണ കിറ്റ് ക്ലബ്ബ് രക്ഷാധികാരി സബിനേഷും,ഡി.വൈ.എഫ്.ഐ ഞാണിക്കടവ് യൂനിറ്റ് സ്പോണ്‍സര്‍ ചെയ്ത കുടകള്‍ എന്‍.കുഞ്ഞമ്പുവേട്ടനും ഒന്നാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി.മദര്‍ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി,സീനിയര്‍ അധ്യാപിക പി.പരമേശ്വരി,ശബരി ക്ലബ്ബ് രക്ഷാധികാരി സബിനേഷ്,ഡി.വൈ.എഫ്.ഐ ഞാണിക്കടവ് യൂനിറ്റ് സെക്രട്ടറി വിനേഷ് ഞാണിക്കടവ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഹമ്മദ് അമീന്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എന്‍.സുരേഷ്,പ്രമീള എന്നിവരും,മദര്‍ പി.ടി.എ അംഗങ്ങളും,ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളും പ്രവേശനോത്സവപരിപാടികള്‍ക്ക് നേത്യ് ത്വം നല്‍കി.

























Saturday, 2 May 2015

മെയ് 2-വിജയദിനം

മെയ് 2-വിജയദിനം‘...സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും 1മുതല്‍8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അങ്ങനെതന്നെയല്ലേ ഈ ദിനം?..റിസല്‍ട്ട് അറിയാന്‍ പേടിച്ചുപേടിച്ച് സ്കൂളിലേക്ക് പോയിരുന്ന ആ പഴയ നാളുകള്‍ ഇന്നില്ല..ഈ ദിനം എല്ലാവര്‍ക്കും വിജയദിനം തന്നെ...അതുകൊണ്ടുതന്നെ എന്റെ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഇന്ന് സ്കൂളില്‍ എത്തണമെന്ന് ഞാന്‍ മുന്‍ കൂട്ടി പറഞ്ഞിരുന്നു..സ്കൂളിനുപുറമെ ഒരാഴ്ചയായി മദ്രസയ്ക്കും അവധിയായതിനാല്‍ പല കുട്ടികളും ഉമ്മവീടുകളിലോ,ഉപ്പവീടുകളിലോ അവധി ആഘോഷിക്കാന്‍ പോയിരിക്കയാണെന്നും, ഇന്ന് എത്താന്‍ കഴിയില്ലെന്നും കുറേ രക്ഷിതാക്കള്‍ വിളിച്ചുപറഞ്ഞിരുന്നു..........മറ്റുചിലരാകട്ടെ രാവിലെ 10 മണിക്കുമുമ്പുതന്നെ മക്കളെയും കൂട്ടി സ്കൂളില്‍ എത്തുകയും ചെയ്തു...ഞാനും സുരേഷ്മാഷും ചേര്‍ന്ന് കുട്ടികളെ ഒരു മുറിയില്‍ ഇരുത്തി,ഓരോരുത്തരെക്കൊണ്ടും ഒരു കടലാസില്‍ പേരെഴുതി ഒപ്പിടുവിച്ച് ‘വിജയദിന റജിസ്ട്രേഷന്‍‘ നടത്തി...ഓരോ ക്ലാസ്സിലെയും കുട്ടികളുടെ പേരുവിളിച്ച് എല്ലാവരും അടുത്ത ക്ലാസ്സിലേക്ക് വിജയിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിജയത്തിളക്കം!..ഞങ്ങള്‍ കരുതിയിരുന്ന മിഠായി സ്കൂള്‍ലീഡര്‍ റിഷാന കൂട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്തു......കുഞ്ഞുങ്ങള്‍ ആഹ്ലാദത്തോടെ വിജയത്തിന്റെ മധുരം നുണഞ്ഞു....സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ചമുമ്പ് ആരംഭിക്കുന്ന ‘ഒരുക്കം2015‘ ക്യാമ്പില്‍ മുഴുവന്‍ കുട്ടികളും പങ്കെടുക്കണമന്ന നിര്‍ദേശം നല്‍കിയ ശേഷം വിജയദിനാഘോഷപരിപാടികള്‍ അവസാനിച്ചു!..എല്ലാവരും സന്തോഷത്തോടെ തിരിച്ച് വീടുകളിലേക്ക്.........                      
               



Wednesday, 18 March 2015

അമ്മ അറിയാന്‍..

അമ്മ അറിയാന്‍...പരിപാടി ഇന്ന് (18.03.2015) സ്കൂളില്‍ സംഘടിപ്പിച്ചപ്പോള്‍ 60 ല്‍ അധികം രക്ഷിതാക്കള്‍ സംബന്ധിച്ചു.കൂട്ടത്തില്‍ ഒന്നുരണ്ട്  അച്ഛന്മാരും എത്തിയിരുന്നു..ട്രെയിനര്‍ 'ഷൈജു ബിരിക്കുളം'കൈകാര്യം ചെയ്ത ക്ളാസ്സ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു..











Saturday, 7 March 2015

''HAPPY BIRTH DAY TO YOU..MUBASHIRA''



 On Thursday,March5, while I was teaching English in standard 1, Mubashira told me,'' Tomorrow is my birth day ...What is your birth day gift for me?'' I promised her that I wold give  her a different gift the next day...Yesterday, I gave her a small gift packet. She became very happy..All her friends said,''HAPPY BIRTH DAY TO YOU..MUBASHIRA''..Ishra,one of her friends took a photograph of that moment with my camera!  I also took photos and showed  the photos to the whole class..They became very happy...All friends asked Mubashira to open the gift packet..But She said,"I want to show this gift to my mother and I will open it from my home."(There is a lesson in their English book about Sonu's birth day gift.)


Wednesday, 4 March 2015

ഞങ്ങള്‍ക്കും കിട്ടി ഒരു ലാപ് ടോപ്പും പ്രൊജക്ടറും ....നഗരസഭയ്ക്ക് നന്ദി!




 കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഞ്ചാവി സ്കൂളിന് അനുവദിച്ച പ്രൊജക്ടറിന്ടെയും ലാപ് ടോപ്പിന്ടെയും ഉല്‍ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ നജ്മ റാഫി നിര്‍വഹിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,സീനിയര്‍ അധ്യാപിക പരമേശ്വരി,സുരേഷ് മാഷ്,പി.ശശി,നസീമ എം.പി എന്നിവര്‍ സംസാരിച്ചു.