Monday 1 June 2015

പ്രവേശനോത്സവം ഉല്‍ഘാടനം മണ്ണെഴുത്തിലൂടെ...

പുഞ്ചാവി: ഒന്നാം ക്ലാസ്സില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത തപസ്യയെ മണല്‍ബോര്‍ഡില്‍ ‘അമ്മ‘ എന്നെഴുതിച്ചുകൊണ്ട് മുനിസിപ്പല്‍ കൌണ്‍സിലര്‍ നജ്മ റാഫി പുഞ്ചാവി ഗവ:എല്‍.പി.സ്കൂള്‍ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു. എഴുതിയ ഉടനെ ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ മണല്‍ താഴേക്ക് വീഴുകയും ബോര്‍ഡില്‍‘ പ്രവേശനോത്സവം‘ എന്ന് മണ്ണില്‍ എഴുതിയത് തെളിഞ്ഞുവരികയും ചെയ്തത് കുട്ടികളിലും രക്ഷിതാക്കളിലും കൌതുകമുണര്‍ത്തി.അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ പ്രാധാന്യം മുഴുവന്‍ ആളുകളെയും ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഇത് ആസൂത്രണം ചെയ്ത സുരേഷ് മാഷ് സൂചിപ്പിച്ചു..പി.ടി.എ പ്രസിഡണ്ട് പി.ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സൌജന്യ യൂണിഫോം വിതരണത്തിന്റെ ഉല്‍ഘാടനവും നജ്മ റാഫി നിര്‍വഹിച്ചു.വിദ്യാലയവികസനസമിതി വൈസ് ചെയര്‍മാന്‍ കെ.ദാമോദരന്‍ ഒന്നാം ക്ലാസ്സുകാര്‍ക്ക് ബാഗ് വിതരണം ചെയ്തു.പുഞ്ചാവി ശബരി ക്ലബ്ബിന്റെ വകയായുള്ള പഠനോപകരണ കിറ്റ് ക്ലബ്ബ് രക്ഷാധികാരി സബിനേഷും,ഡി.വൈ.എഫ്.ഐ ഞാണിക്കടവ് യൂനിറ്റ് സ്പോണ്‍സര്‍ ചെയ്ത കുടകള്‍ എന്‍.കുഞ്ഞമ്പുവേട്ടനും ഒന്നാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി.മദര്‍ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി,സീനിയര്‍ അധ്യാപിക പി.പരമേശ്വരി,ശബരി ക്ലബ്ബ് രക്ഷാധികാരി സബിനേഷ്,ഡി.വൈ.എഫ്.ഐ ഞാണിക്കടവ് യൂനിറ്റ് സെക്രട്ടറി വിനേഷ് ഞാണിക്കടവ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഹമ്മദ് അമീന്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എന്‍.സുരേഷ്,പ്രമീള എന്നിവരും,മദര്‍ പി.ടി.എ അംഗങ്ങളും,ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളും പ്രവേശനോത്സവപരിപാടികള്‍ക്ക് നേത്യ് ത്വം നല്‍കി.

























No comments:

Post a Comment