Friday, 19 June 2015
Wednesday, 17 June 2015
ജനറല്‍ ബോഡി യോഗം
2015 ജൂണ്‍ 16
പി.ടി.എ പ്രസിഡന്‍റ് : ശ്രീ.ശശി.പി
വൈസ് പ്രസിഡന്‍റ് : ശ്രീ.അബ്ദുള്‍ റഷീദ്
മാതൃസമിതി പ്രസിഡന്‍റ് : ശ്രീമതി.സീനത്ത്
വൈസ് പ്രസിഡന്‍റ് :ശ്രീമതി.ധന്യ
![]() | |||||||
| അധ്യക്ഷന്‍ : ശശി.പി |
![]() |
| സ്വാഗതം : പ്രധാനാധ്യാപിക ബേബി ടീച്ചര്‍ |

റിപ്പോര്‍ട്ട്:
സുരേഷ് .കെ. എന്‍
![]() | ||
| തെരഞ്ഞെടുപ്പ് നിയന്ത്രണം | : നജ്മറാഫി |
വാര്‍ഡ് കൗണ്‍സിലര്‍ നന്ദി : അഹമ്മദ് അമീന്‍.വി.പി
Friday, 5 June 2015
ജൂൺ 5 പരിസ്ഥിതി ദിനം
ഭുമിയില്‍ മനുഷ്യന്റെ സുസ്ഥിര നിലനിൽപ്പ് ആഗ്രഹിക്കാനും ഓർമിക്കാനും ഇന്ന് ഒരു പരിസ്ഥിതി ദിനം കൂടി.
''700 കോടി സ്വപ്നങ്ങള്‍ ഒരേയൊരു ഭൂമി സൂക്ഷിച്ച് ഉപയോഗിക്കുക ''
എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.ബേബി ടീച്ചര്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു
വരും തലമുറയ്ക്കായ് ഒരു തൈ
അല്‍പ്പം കുടി മണ്ണാവാം
ഇത് നിങ്ങള്‍ക്കായ്
Monday, 1 June 2015
പ്രവേശനോത്സവം ഉല്‍ഘാടനം മണ്ണെഴുത്തിലൂടെ...
Saturday, 2 May 2015
മെയ് 2-വിജയദിനം
മെയ് 2-വിജയദിനം‘...സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും 1മുതല്‍8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അങ്ങനെതന്നെയല്ലേ ഈ ദിനം?..റിസല്‍ട്ട് അറിയാന്‍ പേടിച്ചുപേടിച്ച് സ്കൂളിലേക്ക് പോയിരുന്ന ആ പഴയ നാളുകള്‍ ഇന്നില്ല..ഈ ദിനം എല്ലാവര്‍ക്കും വിജയദിനം തന്നെ...അതുകൊണ്ടുതന്നെ എന്റെ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഇന്ന് സ്കൂളില്‍ എത്തണമെന്ന് ഞാന്‍ മുന്‍ കൂട്ടി പറഞ്ഞിരുന്നു..സ്കൂളിനുപുറമെ ഒരാഴ്ചയായി മദ്രസയ്ക്കും അവധിയായതിനാല്‍ പല കുട്ടികളും ഉമ്മവീടുകളിലോ,ഉപ്പവീടുകളിലോ അവധി ആഘോഷിക്കാന്‍ പോയിരിക്കയാണെന്നും, ഇന്ന് എത്താന്‍ കഴിയില്ലെന്നും കുറേ രക്ഷിതാക്കള്‍ വിളിച്ചുപറഞ്ഞിരുന്നു..........മറ്റുചിലരാകട്ടെ രാവിലെ 10 മണിക്കുമുമ്പുതന്നെ മക്കളെയും കൂട്ടി സ്കൂളില്‍ എത്തുകയും ചെയ്തു...ഞാനും സുരേഷ്മാഷും ചേര്‍ന്ന് കുട്ടികളെ ഒരു മുറിയില്‍ ഇരുത്തി,ഓരോരുത്തരെക്കൊണ്ടും ഒരു കടലാസില്‍ പേരെഴുതി ഒപ്പിടുവിച്ച് ‘വിജയദിന റജിസ്ട്രേഷന്‍‘ നടത്തി...ഓരോ ക്ലാസ്സിലെയും കുട്ടികളുടെ പേരുവിളിച്ച് എല്ലാവരും അടുത്ത ക്ലാസ്സിലേക്ക് വിജയിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിജയത്തിളക്കം!..ഞങ്ങള്‍ കരുതിയിരുന്ന മിഠായി സ്കൂള്‍ലീഡര്‍ റിഷാന കൂട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്തു......കുഞ്ഞുങ്ങള്‍ ആഹ്ലാദത്തോടെ വിജയത്തിന്റെ മധുരം നുണഞ്ഞു....സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ചമുമ്പ് ആരംഭിക്കുന്ന ‘ഒരുക്കം2015‘ ക്യാമ്പില്‍ മുഴുവന്‍ കുട്ടികളും പങ്കെടുക്കണമന്ന നിര്‍ദേശം നല്‍കിയ ശേഷം വിജയദിനാഘോഷപരിപാടികള്‍ അവസാനിച്ചു!..എല്ലാവരും സന്തോഷത്തോടെ തിരിച്ച് വീടുകളിലേക്ക്.........
Subscribe to:
Posts (Atom)



















പ്രതിജ്ഞ കുമാരി സുമയ്യ
















