ഹോസ്ദുർഗ് ഉപജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം ഹെഡ്മാസ്റ്റേർസ് കോൺഫറൻസിൽ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ടി.എം.സദാനന്ദൻ നടത്തിയപ്പോൾ എൽ.പി.വിഭാഗത്തിലെ മൂന്നു മികച്ച ബ്ലോഗുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് പുഞ്ചാവി സ്കൂളിന്റെ ബ്ളോഗാണെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്...‘പുഞ്ചാവിവിശേഷങ്ങൾ’ അറിയാൻ ഇടയ്ക്കിടെ ഇവിടം സന്ദർശിക്കുന്ന മുഴുവൻ ആളുകൾക്കുമായി ഈ ബഹുമതി സവിനയം സമർപ്പിക്കുന്നു....തുടർന്നും സന്ദർശിക്കുമല്ലോ..ഒപ്പം ബ്ലോഗ് മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ കൂടിയായാൽ ഏറെ സന്തോഷം...
Friday, 31 October 2014
Friday, 10 October 2014
Friday, 3 October 2014
മഹാത്മജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ.....
ഒക്ടോബർ 2-ഗാന്ധി ജയന്തി.രാവിലെ 10 മണിക്ക് മുമ്പുതന്നെ അധ്യാപകരും കുട്ടികളും സ്കൂളിൽ എത്തി... അധികം വൈകാതെ അസംബ്ളി തുടങ്ങി. ശുചീകരണപ്രവർത്തനങ്ങൾ രണ്ടുദിവസം മുമ്പേ ആരംഭിച്ചിരുന്നു...തുടർപ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്ന് അസംബ് ളിയിൽ വെച്ച് കുട്ടികളോട് പറഞ്ഞു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശുചിത്വഭാരതം’ പരിപാടി ഗാന്ധിജയന്തിനാളിൽ ആരംഭിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.ആദ്യം വ്യക്തി ശുചിത്വം..പിന്നെ, ശുചിത്വമുള്ള വീട്..ശുചിത്വ വിദ്യാലയം..ശുചിത്വഗ്രാമം.ശുചിത്വ കേരളം..ശുചിത്വ ഭാരതം...ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഓരോരുത്തരും അവരുടേതായ പങ്കു നിർവഹിക്കണം...നമ്മുടെ വിദ്യാലയവും പരിസരവും ശുചിയാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ലഘുഭാഷണത്തിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി.
അസംബ്ളിക്കുശേഷം വായനാമുറിയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശശി അധ്യക്ഷത വഹിച്ചു..ജാനകിയേട്ടിയുടെ ക്യ് ഷിപ്പാട്ടോടെയായിരുന്നു യോഗത്തിന്റെ ഉൽഘാടനം..ഒപ്പം ദാമോദരേട്ടനും ജാനകിയേട്ടിയും ചേർന്ന് ക്യ് ഷി പരിപാലനരീതികൾ കുട്ടികളെ പഠിപ്പിച്ചു...ക്യ് ഷി പഠിപ്പിക്കാൻ യോഗ്യർ അനുഭവസ്ഥരായ ക്യ് ഷിക്കാർ തന്നെയാണല്ലോ.. അപ്രതീക്ഷിതമായി ചടങ്ങിൽ എത്തിയ പൂർവ വിദ്യാർഥി വിനു ഞാണിക്കടവ് പഴയകാല വിദ്യാലയ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.സുരേഷ് മാഷ് നിർബന്ധിച്ചപ്പോൾ വിനു നാടൻ പാട്ടുകൾ പാടി..കുട്ടികൾ താളമിട്ട് ഏറ്റുപാടി...
..പിന്നിട് സുരേഷ്മാഷും,പ്രധാനാധ്യാപകൻ നാരായണൻ മാഷും ഗാന്ധിജിയെക്കുറിച്ച് കുറച്ചുകാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു...ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തി...പരമേശ്വരി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു..
നാലാം ക്ളാസ്സിലെ നിസാമുദ്ദീ നിന്റെയും ഒന്നാം ക്ളാസ്സിലെ സീനത്തിന്റെയും രക്ഷിതാക്കളുടെ വിവാഹവാർഷികദിനംകൂടിയാണ് ഒക്ടോബർ 2 എന്നതിനാൽ അവരുടെ വക മുഴുവൻ കുട്ടികൾക്കും ലഡു വിതരണം ചെയ്ത ശേഷമാണ് യോഗം അവസാനിച്ചത്...പോകുന്നതിനുമുമ്പ് എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ നൽകി..രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ നല്ലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുമെന്നും അതുവഴി മികച്ച കുട്ടിക്കർഷകരായി മാറുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ടാണ് കുട്ടികൾ വീട്ടിലേക്ക് പോയത്...ങ്ങനെയായാൽ ഈ ദിനം കേവലമായ ആചരണത്തിനപ്പുറം സാർഥകമാവുകതന്നെ ചെയ്യും..അതിനായി നമുക്ക് കാത്തിരിക്കാം.
Wednesday, 1 October 2014
Subscribe to:
Posts (Atom)