Monday 1 September 2014

കുട്ടിക്കൂട്ടായ്മയിൽ നാലാം ക് ളാസ്സിൽ ഒരു ഫാൻ!

നാലാം ക്ളാസ്സിലൊഴികെ മറ്റെല്ലാ ക്ളാസ്സിലു ഫാൻ ഉണ്ട്...അതിൽ നാലാം

ക്ളാസ്സുകാർക്ക് ചെറിയൊരു പരിഭവം..കാര്യം അവർ ഹെഡ്മാസ്റ്ററെ അറിയിച്ചു;ഒരു നിവേദനത്തിലൂടെ..“ഉച്ചഭക്ഷണത്തിനുശേഷം ഡൈനിംഗ് ഹാൾ ക്ളീൻ ചെയ്ത് വരുമ്പൊഴേക്കും ഞങ്ങൾ ആകെ വിയർക്കുന്നു..അതിനാൽ ഞങ്ങൾക്ക് ഒരു ഫാൻ വാങ്ങിത്തരണം..”ഇതായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം...പരിഗണിക്കാം എന്ന് ഹെഡ്മാസ്റ്റർ മറുപടി നൽകിയെങ്കിലും നിവേദകസംഘത്തിന് അത്ര വിശ്വാസം പോര! അവർ    ക്ളാസ് മാഷായ സുരേഷ് മാഷിനൊക്കൊണ്ട് ശുപാർശ പറയിക്കാനായി   പിന്നത്തെ ശ്രമം..അപ്പോൾ മാഷ് അവരോട് പറഞ്ഞു,“നമ്മുടെ            ക് ളാസ്സിൽ 30 കുട്ടികൾ ഉണ്ടല്ലോ..എല്ലാവരും വിചാരിച്ചാൽ നമുക്കുതന്നെ ഒരു ഫാൻ വാങ്ങിക്കൂടേ? നിങ്ങളെല്ലാം വീട്ടിൽ പറഞ്ഞ് കഴിയാവുന്ന തുക സംഭാവനയായി നൽകിയാൽ,ബാക്കി തുക ഞാനും നൽകാം.”മാഷുടെ നിർദേശത്തിനു നല്ല പ്രതികരണം! അടുത്തദിവസം തന്നെ രണ്ടുപേർ 100 രൂപ മാഷെ ഏൽ‌പ്പിച്ചു.തൊട്ടടുത്തദിവസം നടന്ന ക് ളാസ്സ് പി.ടി.എ യോഗത്തിൽ ഇക്കാര്യം ചർച്ചാവിഷയമായതോടെ സംഗതി റെഡി..ഒരാഴ്ചയ്ക്കുള്ളിൽ തുക സ്വരൂപിച്ച് കുട്ടികൾ ഫാൻ വാങ്ങുകതന്നെ ചെയ്തു!..ഇന്നുരാവിലെ ഓഫീസിൽ വെച്ച് അവർ  ഫാൻ ഹെഡ്മാസ്റ്റർക്ക് കൈമാറി..കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ അത് സുരേഷ്മാഷെ ഏൽ‌പ്പിച്ചു,ഉടൻ തന്നെ നാലാം ക്ളാസ്സിൽ ഫിറ്റ് ചെയ്യാനായി!എങ്ങനെയുണ്ട് പുഞ്ചാവി സ്കൂളിലെ ഈ കുട്ടിക്കൂട്ടായ്മ?

No comments:

Post a Comment